മണിൽ ഒന്നായ രണ്ടുപേർ  - തത്ത്വചിന്തകവിതകള്‍

മണിൽ ഒന്നായ രണ്ടുപേർ  

മണിൽ ഒന്നായ രണ്ടുപേർ
രണ്ടുപേർക്കും ഉണ്ടായിരുന്നു
രണ്ടുവശങ്ങളിലും നിറങ്ങൾ
പുറം ഇളം പച്ചയും
അകം കടും പച്ചയും
രണ്ടു൦ കൊമ്പത്തെ രണ്ടുപേർ

കണ്ട് മഞ്ഞളിക്കേണ്ട ആരും
രണ്ടുപേർക്കും ഉണ്ടായിരുന്നു
കൂട്ടുകാർ വർണ്ണശലഭങ്ങൾ
പാട്ടുപാടും കിളികളും കിനാക്കളും .

രണ്ടുപേർക്കും ഉണ്ടായിരുന്നു
ഒക്കത്തു കുരുന്നു മൊട്ടുകൾ
എല്ലാം പകർന്നുകൊടുത്തു
താഴെവീഴവേ ഒന്നുവേദനിച്ചു
ഞരമ്പുകൾ പിടഞ്ഞ രണ്ടുപേർ

കാറ്റിൽ ഉരുണ്ട് പുണർന്ന്
ആശ്വസിപ്പിച്ചു ജീർണിച്ചു
മണ്ണിലലിയും മഞ്ഞ ഇലകളെ
കണ്ട് മഞ്ഞളിക്കേണ്ട കൊമ്പത്തുകാർ
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:10-02-2021 10:33:03 PM
Added by :Vinodkumarv
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :