തപോവനിയിലെ പ്രിയ റെയ്‌നി .
തപോവനിയിലെ പ്രിയ റെയ്‌നി .
ഉത്തരാഖണ്ഡിൽ സുന്ദരിയാമൊരു
ഗ്രാമo ഉണ്ടായിരുന്നു , നിർഭയം
ഹിമപാളികൾ കൊണ്ട് ചുമര്‍കെട്ടിയ
തപോവനിയിലെ പ്രിയ റെയ്‌നി ...
അശോകവൃക്ഷങ്ങൾക്കൊപ്പം
ദേവിയെ പോലെ തടവിലായിരുന്നോ?
തപോവനിയിലെ പ്രിയ റെയ്‌നി .
അവളോടൊപ്പം ഓടികളിക്കാൻ
ആകാശത്തുനിന്നും വെൺമേഘങ്ങൾ
എന്നും തഴുകി കുളിർധാരയേകി
ആലിപ്പഴങ്ങൾ വീഴും പൂമരങ്ങളിൽ
വർണ്ണക്കിളികൾ പാടിപ്പറന്നിരുന്നു.
വക്ഷോദേശത്തു സ്നേഹപുഷ്പങ്ങൾ
ചേർത്തുവെച്ചു...അവളുടെ വേണി
അവിടാകെ ആടിക്കളിച്ചിരുന്നു.
സ്വപ്നങ്ങൾക്കു കൂട്ടായിവന്നവരോ
അവളുടെ ചുവരുകൾ തകർത്തത്
ആ വേണിയിൽ കുത്തിപിടിക്കവേ
മരവിച്ചു പോയി ആ സ്നേഹഹൃദയം.
കാലം നൽക്കട്ടെ നിനക്ക് സഹനശക്തി
ഹിമപാതത്തിൽ താറുമാറായ
തപോവനിയിലെ പ്രിയ റെയ്‌നി....
Vinod kumar V
Not connected : |