ചില  വാക്കുകൾ - തത്ത്വചിന്തകവിതകള്‍

ചില വാക്കുകൾ 

ചില വാക്കുകൾ
കരിഞ്ഞ മുറിവുകൾ കണ്ട്
കണ്ണുകൾ ആശ്വസിക്കവെ
അടുത്തുവന്നവർ നുള്ളി തൊലിച്ചു
വൃണിതമാക്കുന്നുവാ വേദനകൾ
നാവിൽ നിന്നുമടരും വാക്കുകൾ.
ഊതി ഊതി നീറ്റൽ സഹിച്ചവൻറെ
തുന്നിക്കെട്ടിയ മുറിവുകൾ വീണ്ടും
പഴുപ്പ്നിറച്ചു നെഞ്ചിലേക്ക്
ഊശി കയറ്റാൻ വരാതിരിക്കുക.
കാല൦ ഏത് മുറിവു൦ ഉണക്കും
ഊതി ഊതി നീറ്റൽ സഹിച്ചവൻ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-02-2021 10:53:32 AM
Added by :Vinodkumarv
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :