സബർമതിയുടെ സങ്കടം  - തത്ത്വചിന്തകവിതകള്‍

സബർമതിയുടെ സങ്കടം  

സബർമതിയുടെ സങ്കടം
സബർമതി നദിയുടെ തീരത്തു
ചന്ദ്രക്കലപോലെ പുഞ്ചിരിച്ചു
കണ്ണിൽ കരിനിഴൽമേഘങ്ങൾ
വരച്ച പെണ്ണവൾ വന്നുനിന്നു.

ഹൃദയം തകർന്നവൾ ഇണയുടെ
ഒളിയമ്പേറ്റു നീറിയാ കടുങ്കയ്യ് ചെയ്തു.
കരയാതെ സ്വപ്നത്തൂവലുകൾ ഒഴിവാക്കി
പുഞ്ചിരിച്ചു നദിയിൽ നിർലീനമായി.

പ്രണയാത്മാവുമായി ഗദ്ഗദമോടെ
കാറ്റോളങ്ങൾ തീർത്തു ,അവളെ
സ്നേഹിച്ചവരെ ആശ്വസിപ്പിക്കാൻ
കഴിയാതെ സബർമതികലങ്ങിക്കിടന്നു
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:01-03-2021 09:52:19 PM
Added by :Vinodkumarv
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :