മലം  മണക്കുന്നു - തത്ത്വചിന്തകവിതകള്‍

മലം മണക്കുന്നു 

മലം മണക്കുന്നു
മതങ്ങൾ ആസനസ്ഥരായ
മണ്ണില്ലിന്ന് മലം മണക്കുന്നു ,
ദൈവത്തെക്കാണാൻ
മതിലുതീർത്ത മനുഷ്യ ജാതിയിൽ
കുടിപ്പകയേറി തമ്മിലടിക്കുന്നു.
ദൈവദൂതരോ ആ മലത്തിൽ
കരഞ്ഞു കിടന്നു പിരളുന്നു.


ഇന്ന് സോഷ്യൽമീഡിയയിൽ
പൊതിഞ്ഞുവെച്ച വിസർജ്യങ്ങൾ
ചാണകം ,തീട്ടം ,കാഷ്ടമിവ
എറിഞ്ഞു പലരും രമിക്കുന്നു
മതം പറയാത്തവനിൽപ്പോലും
അരികെ മലം മണക്കുന്നു...


വരും കാലം യുക്തിബോധമോടെ
നാസ്തികർ തൂമ്പയെടുത്താലോ
മണ്ണിട്ടുമൂടി പുൽമേടൊരുക്കി
ഇവിടം സ്വർഗ്ഗമാക്കുമ്പോൾ
അവരെ അഭിനന്ദിക്കാൻ മണ്ണിൽ
സുഗന്ധമുള്ള പൂക്കൾ വിടരട്ടെ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:09-03-2021 12:37:50 PM
Added by :Vinodkumarv
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :