പ്രിയ കാമുകൻ  - തത്ത്വചിന്തകവിതകള്‍

പ്രിയ കാമുകൻ  

പ്രിയ കാമുകൻ
നീലവാനം ഒരു കാമുകനല്ലോ
അവളുടെമേനിയിൽ കണ്ണോടിച്ചു
രാപ്പകലുകൾ നിൽക്കുകയല്ലേ.
ആശ്വസിപ്പിക്കാൻ ഉന്നതിയിൽ
ആ വിശാല പ്രണയ ഹൃദയമാം
മഴമേഘംമിടിക്കുന്നെ കേട്ടോ ,
പ്രേമത്തിൻ വെള്ളിയാവേഗങ്ങൾ
പടർത്തി ,ഭൂമിപ്പെണ്ണിൻ ചുണ്ടിൽ
മണിമുത്തുകളാൽ മുത്തമേകി,
ഒരു വർണ്ണത്തൂവലാം മഴവില്ലു
തീർത്ത് ധമനികളാംപുഴകളെ
തലോടി,കുളിർക്കാറ്റിൽ തനുവാകെ
ഇളകിയാടുംമലർപ്പുടവ നല്കി
മനംകവരുന്ന പ്രിയ കാമുകനല്ലോ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:09-03-2021 11:06:56 PM
Added by :Vinodkumarv
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me