ഓർമ്മകൾ - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾ 

ഏതോ കിനാവിന്റെ താരിളം കൈകളിൽ
മൂടിക്കിടന്നൊരു കൗമാരമേ
എന്നും പറക്കുവാൻ മോഹിച്ച ബാല്യത്തെ ഇന്നു നീ കെട്ടിയിട്ടുൻമത്തയായ്

അന്നു നീ കണ്ട കിനാവിന്റെ പന്തലിൽ
പുൽകും പുളകങ്ങൾ നിന്നെ നോക്കി
ഓതിയ കാര്യമിന്നോരോരോ വേളയിൽ
പാർക്കുന്നു കൺകളിലിന്നും

സുഖമുള്ളൊരോർമ്മതൻ തണലിലേക്കിന്നു നീ
വെറുതെ തലചായ്ച്ചിരിക്കേ
ഒരു നറു പുഷ്പമായ്
മലരിലെ മണമായ്
കവിതേ, നീ വന്നു പിറന്നു.


up
0
dowm

രചിച്ചത്:മഹി, ഹരിപ്പാട്
തീയതി:23-03-2021 08:30:52 PM
Added by :Mahi
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :