ജീവിതം - മലയാളകവിതകള്‍

ജീവിതം 

ഇടയ്ക്കു ചൊല്ലി പതിരായ വേദന
അടച്ചു വെയ്ക്കുവാനൊരുങ്ങി നിന്നിട്ടും
പടുത്വമില്ലാതെ കുതിച്ചിട്ടും മനം
വിടുന്നതില്ലതും ഗ്രഹിച്ചിടേണം നീ

ഒരൊറ്റ മാത്രയിൽ നിറവാർന്ന പീലികൾ
കരുത്തുകാട്ടിയെൻ കിനാവൊരുക്കവേ
പെരുത്തു സന്തോഷമകത്തളത്തിലെൻ
വിരുന്നൊരുക്കി നീയടുത്തു വന്നപ്പോൾ

മറക്കുമോ നമ്മൾ പകർന്ന സ്നേഹവും
പൊറുത്തു ശാന്തമായ് കഴിഞ്ഞ കാലവും
അറുത്തു മാറ്റുവാനെനിക്കുമാവില്ല
മറുത്തു മറ്റൊന്നു മുരയ്ക്ക വേണ്ട നീ ...


up
0
dowm

രചിച്ചത്:മഹി, ഹരിപ്പാട്
തീയതി:24-03-2021 07:47:11 PM
Added by :Mahi
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :