ആത്മാവ് ആലസ്യത്തിലാണ്    - തത്ത്വചിന്തകവിതകള്‍

ആത്മാവ് ആലസ്യത്തിലാണ്  

ആത്മാവ് ആലസ്യത്തിലാണ്
ചോര പോലെ ഒഴുകാനും
ഹൃദയം പോലെ മിടിക്കാനും
മനസ്സ് പോലെ വിസ്മയിപ്പിക്കാനും
അതിനാകുമെങ്കിലും
ഇന്ദ്രീയങ്ങളുമായി
കൈ കോർത്ത്
നിർവികാരതയുടെ ലഹരി നുകർന്ന്
ഒരു തരം ഉന്മത്താവസ്ഥയിൽ
പാതി മയക്കത്തിലാണ്
കൂടൊഴിയാൻ തയ്യാറാകാത്ത
നെയ്മുറ്റിയ പക്ഷിയെ പോലെ
ശരീരത്തിൽ കടിച്ചു തൂങ്ങി കിടക്കവേ
വെന്റിലേറ്ററിന്റെ ആയാസവും
ആശുപത്രി ബില്ലിന്റെ സൈറനും
മരം വെട്ടുകാരന്റെ തയ്യാറെടുപ്പും
ക്ഷമ നശിച്ച റിസ്റ്റ് വാച്ചുകളും
അശേഷം അതിനെ അലോസരപ്പെടുത്താറില്ല
ചിന്തിപ്പിക്കാറും ഉണർത്താറുമില്ല
ആത്മാവ് ആലസ്യത്തിലാണ്


up
0
dowm

രചിച്ചത്:മാത്യു പണിക്കർ
തീയതി:26-03-2021 09:07:32 PM
Added by :MATHEW PANICKER
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :