ഹേയ്, യാചകാ  - തത്ത്വചിന്തകവിതകള്‍

ഹേയ്, യാചകാ  

ഹേയ്, യാചകാ
നീ ആരെയാ ഇങ്ങന്നെ
നോക്കുന്നെ?
അങ്ങ് വടക്കോട്ടു
ആകാശം മുട്ടി
നിൽക്കുന്ന പ്രതിമയെ
ആണോ നോക്കുന്നെ .
ഹോ, എന്നിട്ടു നീ
എന്തുകണ്ടൂ ?
ധനികനേതാവിൻറെ പ്രതിമയിൽ
കൊടികൾ കണ്ടൂ
കിളികളെ കണ്ടൂ.
ചിലരുടെ പുളകങ്ങൾ
കണ്ടൂ ,സെൽഫികൾ കണ്ടൂ
അസൂയപൂണ്ട് അടുത്തുനിന്നു.
അതിനെന്താ താങ്ങളും
ഒരുപ്രതിമയല്ലേ
പുണ്യവാൻ ജീവനുള്ളപോലെ
കയ്യിൽ പിച്ചച്ചട്ടിയില്ലേ
കൊറോണക്കാലമല്ലേ
കണ്ടില്ലെന്ന് നടിച്ചു
മാസ്കും ഇട്ട്
ഇത്തിരി അകലത്തിൽ
തെക്കോട്ടു നോക്കി
കുത്തിയിരിക്കൂ ....കഷ്ടം !
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:06-06-2021 08:12:19 PM
Added by :Vinodkumarv
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :