ഭ്രാന്ത് - തത്ത്വചിന്തകവിതകള്‍

ഭ്രാന്ത് 

ഭ്രാന്ത്

പുസ്തക താളുകൾ
കണ്ണീരിൽ കുതിർന്നപ്പോഴും
നിലാവിൽ താരകളെ നോക്കി 
കണ്ണിറുക്കുന്നത് കണ്ടപ്പോഴും
പൂക്കളോടും പുഴകളോടും 
വെറുതെ കിന്നരിച്ചപ്പോഴും
രാത്രിമഴയെ പുണർന്നു
നൃത്തം ചെയ്തപ്പോഴും
ഏകാന്തതയുടെ മുഖമൂടിക്കുള്ളിൽ
പൊട്ടിക്കരഞ്ഞപ്പൊഴും
ചുരുട്ടിയ കടലാസു തുണ്ടുകളിൽ 
കവിത പിറക്കുന്നത്  കണ്ടപ്പോഴും 
അവർ പറഞ്ഞൊരു വാക്ക്.

ദീപ ഗംഗാധരൻ


up
0
dowm

രചിച്ചത്:ദീപ ഗംഗാധരൻ
തീയതി:19-06-2021 06:32:20 PM
Added by :ദീപ.ഗംഗാധരൻ
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :