ഗസ്സ.. - തത്ത്വചിന്തകവിതകള്‍

ഗസ്സ.. 

തോല്‍വിയുടെ
അറ്റത്ത്നില്‍ക്കുന്ന
ഒരുജനതയുടെ പ്രതീക്ഷയുടെ മുനമ്പ്,
രക്തംകൊണ്ടു വരക്കപ്പെട്ട
ഒരു ഭൂപടം,
നരഭോജികള്‍ക്കിടയിലെ
ഫലസ്"തീനി"കളുടെ കൈകളില്‍
പിടയുന്നഒരുനിലവിളി..
എവിടെയോ,
കത്തികള്‍ രാകിമിനുക്കുന്ന
ഒച്ചയില്‍ ഒളിക്കാന്‍
ഒരുവന്‍ അപരന്റെ
ശരീരത്തില്‍ പരിചതേടുന്നു
ബലിക്കല്ലില്‍ കിടന്നുകൊടുക്കുന്ന
സാധുമൃഗങ്ങളുടെ ആയുധം
അവരുടെ രക്തവും മാംസവുമാണ്!


up
0
dowm

രചിച്ചത്:
തീയതി:05-12-2012 09:57:03 AM
Added by :Mujeebur Rahuman
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :