ഒസ്യത്ത്  - തത്ത്വചിന്തകവിതകള്‍

ഒസ്യത്ത്  

കൊയ്ത്തു തീര്‍ന്നൊരു വയലുതോറും
കാഞ്ഞ വെയിലില്‍
കൂട്ടുകാരോടൊത്തു
പലപല കളികളിച്ചും
ആറ്റുകടവില്‍ കുളിതിമിര്‍ത്തും
പല്വലത്തെളിനീരുമോന്തി
മനം കുളിര്‍ത്തൊരു
ബാല്യമെന്‍ സ്വന്തം
അവയെന്‍ മകനു പകരാന്‍
ഇന്നശക്തന്‍ഞാന്‍
പാത്തുപാത്താ കുഞ്ഞുമിഴിയില്‍
നിദ്രയെത്താനായ്
അവനുടെ
കാതില്‍ മൊഴിയാന്‍
കാത്തുവയ്ക്കാം
ഈ പഴങ്കഥ ഞാന്‍ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:05-12-2012 10:27:34 PM
Added by :vtsadanandan
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :