പ്രണയമേ നിനക്കായ്  - പ്രണയകവിതകള്‍

പ്രണയമേ നിനക്കായ്  

നൂറായിരുന്നുനീഎന്നന്തരത്മാവിലെ
കടലിൽ തീർത്ത പ്രണയത്തിലെ
കാണാത്തൊരെൻ കാഴ്ചക്കുമപ്പുറം
കേൾക്കാത്തൊരെൻ കേൾവിക്കുമപ്പുറം

നിൻ പ്രണയത്തിൻ വഴിയിലല്ലാതെ
ഒരു കാലമെന്നിൽ മുളച്ചതില്ല
നിൻ ഹൃദയ തന്ത്രിയിൽ നിന്നല്ലാതെ
ഒരു രാഗമെന്നിൽ പിറന്നതില്ല

മൗനത്തിൻ കാണാചിറകിലേറ്റിയെന്റെ
പ്രണയത്തിൻ മുത്തുകൾ കോർത്തു വച്ചു
നിൻ തിരു ശ്വാസത്തിൽ അലിയുന്ന മാത്രയിൽ
എരിയുന്നു ഞാനുമെൻ പ്രണയവും നിന്നിലായ്

കാലവും ദൂരവും അറ്റ നിൻപ്രണയത്തിൻ
നൂലിനാലെന്നെയും ചേർത്തു വക്ക്
ഇനിയൊരു പൂവായ് വിടരുവാൻ വയ്യ
നിൻ തൃപ്പാദമിൽ വീണസ്തമിച്ചെങ്കിൽ ഞാൻ


എന്നിൽ നിറഞ്ഞ നിൻ പൂമുഖം കാണുവാൻ കടലോളം തിരകളുണ്ടെൻ മനസ്സിൽ
അതിനായ് മാത്രമായ് ഈ മൺ കൂടയിൽ ഇനിയുള്ള കാലം കാത്തിരിക്കാം...............


up
0
dowm

രചിച്ചത്:താഹിറ എ എസ്
തീയതി:15-12-2021 02:10:51 PM
Added by :thahira as
വീക്ഷണം:427
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :