നീയും ഞാനും
ലോകം മൊഴിഞ്ഞു
ഭ്രാന്തനെന്ന്
സത്യം
അത് നിന്നോടുള്ള
പ്രണയമായിരുന്നു
ചിലർ പറഞ്ഞു
കള്ളനെന്ന്
നിൻ ഹൃദയം
കവർന്നതിൻ
പേരത്രേ അത്
ചിലർ അട്ടഹസിച്ചു
ഒന്നിനും കൊള്ളാത്തവനെന്ന്
നിന്നെയല്ലാത്ത ഒന്നിനെ
ഞാൻ എങ്ങനെ
ഉൾക്കൊള്ളും
ചിലർ കല്ലെറിഞ്ഞു
അതിൽ ഞാൻ
നിനക്കായൊരു പ്രണയത്തിൻ
മണിയറ തീർത്തു
ഒടുവിൽ
ഞാൻ നോക്കി
ഇനിയെന്തുണ്ട്
എന്നിൽ ബാക്കിയായ്
നീയല്ലാതെ........
നീ
പുഞ്ചിരിച്ചു കൊണ്ട്
മൊഴിഞ്ഞു
അനൽ ഹഖ്
ഈ പ്രപഞ്ചം അതേറ്റു
ചൊല്ലി
നീ തന്നെ സത്യം..........
Not connected : |