കണ്ണന്റെ രാധിക  - മലയാളകവിതകള്‍

കണ്ണന്റെ രാധിക  

കണ്ണുകളീറണിയുന്ന നേരങ്ങളിൽ
കണ്ണനോടുളളു തുറന്നു കലഹിച്ചീടിലും
കണ്മഷിയെഴുതിയ കണ്ണുകളിൽ കാണുന്നു രാധികേ
കനിയുന്ന കണ്ണനെ കാണുവാനുള്ളടങ്ങാത്ത കാത്തിരുപ്പ്
കാലങ്ങളേറെ കടന്നു പോയീടുമെന്നു നിനച്ചീടിലും
കണ്ടില്ലെന്നു നടിക്കുവാനാകുമോ കണ്ണനിനിയും?

ചേതനയറ്റുപോകാത്ത ചിത്തത്തെയേകിയവനല്ലയോ നിന്റെ കണ്ണൻ
ചാരിതാർഥ്യത്തോടെ ചരിക്കുവാനെപ്പോഴും ചാരെയുണ്ടവൻ
ചരിക്കുവാനിംഗിതമില്ലെങ്കിലും ചിതയിലേക്കരിഞ്ഞടങ്ങാതെ
ചിരാതുപോലെരിഞ്ഞിടാൻ ചാലകമായിടുമവൻ
ചരാചരങ്ങൾക്കുടയാവനാം സർവ്വേശ്വരൻ തുണച്ചീടുകിൽ
ചൊടിപ്പിക്കുന്ന ചോദ്യങ്ങളിൽ ചഞ്ചലപ്പെടേണ്ടതില്ലതെല്ലും


up
0
dowm

രചിച്ചത്:
തീയതി:15-12-2021 06:49:52 PM
Added by :Jithin L
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :