മരണം
മരണം
അന്ത്യമായത് കണ്ടത് പോലെ !
എന്തിനിനിയൊരു വേഷം കൂടി
യാത്രയായിടാം താരകമെന്നപോൽ
ആശയില്ലിനിയെരു നാൾ കൂടി.
ആശകൾ മരിച്ചിടും വാർദ്ധക്യമേ
സ്മൃതിയിൽ നിന്നകന്നിടൂ ദുഖമേ.
ആശകൾ മോട്ടിട്ടുതളിർത്തിടും കൗമാര
യൗവ്വനകാലത്തിൻ ചുരുളിൾ ചേക്കേറിടാം.
കാലം കടന്നു പോയ് കാരണമില്ലാതെ
കാരണം വഴിമാറിടും കാര്യത്തിനായ്.
ചിത്രവർണ്ണമാം ഗതകാലത്തിെൻറ
ഓർമ്മകൾ വരച്ചിടാം മഴവില്ലുപോൽ.
ആശയില്ലെങ്കിലും പിരിഞ്ഞിടാൻ സങ്കോചമായ്
സഖിതൻ ചാരെ കിടന്നു മയങ്ങി ഞാൻ
ഇഹപരത്തിൻ പിടിവലിയിൽ തോറ്റു
ശാന്തനായിഹം വിട്ടു പിരിഞ്ഞു ദേഹി.
രാഗങ്ങളില്ലാ വീഥിയിൽ അലഞ്ഞിടുമാത്മാവ്
കാണുന്നു ഭൂവിൽ ദേഹത്തിൻ യാത്രാമൊഴി.
പിന്നിലായ് വന്നിടാൻ കാത്തിടും മാലോരെല്ലാം
വൃഥാ വിലപിക്കുന്നു ദേഹിയ്ക്കായ്.
ഓർത്തിടാൻ ദേഹിയ്ക്ക് നേരമില്ലാ
പുതുജന്മത്തിൽ മുഴുകീ നേരമത്രയും
കാത്തിരുന്നിടാം വരും ജന്മത്തിൽ
കണ്ടിടാനൊരു സമർപ്പണം മാത്രം.
-ശുഭം-
Not connected : |