പ്രേമമിന്നു ചിന്തുന്നു  ചോര  - തത്ത്വചിന്തകവിതകള്‍

പ്രേമമിന്നു ചിന്തുന്നു ചോര  

പ്രേമമിന്നുചിന്തുന്നു
ചോര
പ്രേമമിന്നുകരിയുന്ന
മാംസം
പ്രേമമിന്നു പേവാക്കു
മാത്രം
പ്രേമമിന്നു തെരുവിൽ
ആഭാസം.

ഇവിടെ ആ ആരാമം എവിടെ?
ഇണചേർന്നിരിക്കുമാ കിളികളോ എവിടെ ?
ഹൃദയരാഗങ്ങൾ കേൾപ്പതുമെവിടെ ?
ദീർഘകാല൦ ജീവിക്കേണ്ട യാത്ര
തമ്മിൽ കരുണകാട്ടി യാത്ര
തുടരുക കാമുകീകാമുകന്മാരേ.


ആൾക്കൂട്ടത്തിൽ തിരഞ്ഞു
പോകവേ കണ്ടത്
കരിന്തിരിയുമായി
"രണ്ടുപേരുടെ കണ്ണുകൾ"
കാണാം പടരുന്നു തീജ്വാല
ഗദ്‌ഗദം പറയുന്നു
പ്രേമമിന്നു ചിന്തുന്നു
ചോര
പ്രേമമിന്നു കരിയുന്ന
മാംസം.
Vinod kumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:18-12-2021 03:12:47 PM
Added by :Vinodkumarv
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :