ഗുരു  - തത്ത്വചിന്തകവിതകള്‍

ഗുരു  

ഇരുട്ടിനെ വെളിച്ചമാക്കിയവൻ
ഇരുളിനെ ഭയക്കാത്തവൻ
സ്നേഹം കൈ മുതലാക്കിയവൻ
വിനയം കൂടെയുള്ളവൻ

നിന്നിലുള്ള നിന്നെ
കണ്ടെത്താൻ
ചങ്കുറപ്പോടെ എന്നും
കൂടെ നിന്നവൻ

അണ യാത്ത ദീപം
നിന്നിൽ കൊളുത്തി തന്നവൻ
അണയാതെ എന്നും
കാവലായ് നിന്നിലുള്ളവൻ

മറക്കരുതേ എന്നും
നിന്റെയീ കാവലിനെ
പൊഴിക്കണേ കണ്ണുനീർ ആ
ഓർമയിൽ നിൻ ഹൃദയ ശുദ്ധിക്കായ്


up
0
dowm

രചിച്ചത്:Thahira Nazeersha
തീയതി:10-01-2022 07:52:28 PM
Added by :thahira as
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :