സ്നേഹം - തത്ത്വചിന്തകവിതകള്‍

സ്നേഹം 

എത്ര അകലത്തായാലും അടുത്ത മനസ്സുകൾക്ക്

ഏറിയ നേരം മനസ്സ് പങ്കിടാതിരിക്കാൻ കഴിയുമോ?

എന്നിലേക്ക് ഒഴുകിയെത്തിയ മണിമുത്തുകൾ കോർത്തിണക്കി

നീയെന്ന സൗഭാഗ്യത്തെ പ്രണയത്തിൻറെ ജപമാലയാക്കി

നെഞ്ചോട് ചേർത്ത് അത് എന്നെ ചുറ്റിയണിഞ്ഞിടുമ്പോൾ

ഞാനറിഞ്ഞു പങ്കിട്ടതെല്ലാം നീ പകുത്ത തന്ന സ്നേഹം മാത്രം

നിൻറെ കണ്ണുകളിൽ ഉറഞ്ഞുതുള്ളിയ വികാര വൈരുദ്ധ്യങ്ങളിലെല്ലാം

എന്നെ കുളിർപ്പിക്കുന്ന അനുരാഗത്തിന്റെ ഹിമകണമായിടുമ്പോൾ

ഒരു ബാഷ്പമായെങ്കിലും നിൻറെ ഹൃദയവയലിൽ മൂടൽമഞ്ഞായി മാറിടാൻ ആഗ്രഹിച്ചു ഞാൻ

ആ കാഴ്ച മങ്ങിയ കോടമഞ്ഞിൽ ഒന്നുചേർന്ന് നിൽക്കുമ്പോൾ

നമ്മുടെ മനസ്സുകൾ കണ്ടുമുട്ടി പങ്കിടുന്ന താവും ഏറ്റവും ആർദ്രമായ സ്നേഹത്തിൻറെ സംഘഗാനം

ആ ഗാനം ഏറ്റുപാടുമ്പോൾ, വാക്കുകൾ കൊണ്ട് ഒരു മഹായജ്ഞം നടത്തി ഞാൻ എന്റെ അന്തരംഗത്തിൽ

മാർഗമേതന്നറിയാതെ വഴിതെറ്റിയയെന്നെ മാറോടുചേർത്തു നിർത്തിയതാണ് നിൻറെ ഗാനം

അന്യർക്ക് നിർവചിക്കാൻ കഴിയാത്ത ഒരു ആത്മബന്ധത്തിലെന്നും

അന്യോന്യം ഉള്ളറിഞ്ഞ് ജീവിതം പങ്കിടാൻ കഴിഞ്ഞെങ്കിൽ ഇനിയുള്ള ജന്മങ്ങളിലെങ്കിലും

കാലമെത്ര പിന്നിട്ടാലും നാം തമ്മിൽ മനസ്സുകൾ പങ്കിട്ടു പങ്കിട്ടു

ഞാൻ നീയായും
നീ ഞാനായും
നമ്മൾ ഒന്നായും

മാറുവാൻ കഴിഞ്ഞെങ്കിൽ അതുതന്നെയാണ് വലിയ സ്നേഹം.


up
0
dowm

രചിച്ചത്:Jithin L
തീയതി:22-04-2022 09:07:23 AM
Added by :Jithin L
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :