ഒപ്പം - തത്ത്വചിന്തകവിതകള്‍

ഒപ്പം 

ഉള്ളിലെ ഭക്തി വരികളിലാക്കി വർണിച്ചീടവെ,

എന്നുള്ളിലെ വികാരങ്ങളെ ഉള്ളിൽ ഒതുക്കാൻ കഴിയാതെ-

നിൻറെ വരികളെ പ്രകീർത്തിച്ച നാൾ മുതൽ ഇന്ന് വരെയും

നമ്മുടെ സ്നേഹത്തിൻറെ താളുകൾ ഓരോന്നായി മറിച്ചീടവെ

പ്രിയസഖീ നിന്നുടെ അർത്ഥതലങ്ങളെ വായിച്ചറിഞ്ഞു ഞാൻ

അന്യോന്യം ഓർത്ത് പങ്കിട്ട മുൻകാല സ്മരണകളിൽ എല്ലാം

ഞാൻ അറിയുന്നു നാം ഒന്നായിരുന്നു പൂർവ്വ ജന്മങ്ങളിൽ എപ്പോഴോ..

നിഴൽപോലെ കൂടെയുള്ള നൊമ്പരങ്ങളുടെ കലവറകളിൽ നിന്നും

നാം ചേർത്തുവായിക്കുമ്പോളെല്ലാം ഒരു നിമിത്തമായി തോന്നിടുന്നു

പരിണയിക്കാൻ കഴിയാത്ത പരിഭവങ്ങളിൽ അല്ല

പിരിയാൻ കഴിയാത്ത വികാരങ്ങളിൽ വിങ്ങിടുന്നു ഞാൻ

കാണാമറയത്ത് പോയിടാതെ ചാരത്ത് കൂടെയുണ്ടായീടാൻ

കാലം ഇനിയും എത്രവേണമെങ്കിലും നിനക്കായി കാത്തിരിക്കാം

നീ കൂടെയുണ്ടെങ്കിൽ കൂടൊരുക്കാൻ ഞാൻ ഉണ്ടാവും എപ്പോഴും.....


up
0
dowm

രചിച്ചത്:
തീയതി:22-04-2022 09:08:37 AM
Added by :Jithin L
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :