പെണ്ണിന്‍റെ വില - മലയാളകവിതകള്‍

പെണ്ണിന്‍റെ വില 

ഇളകിയോടുന്ന
തീവണ്ടിത്തിരക്കില്‍
അരക്കൈ കാണിച്ചു
മറു കൈ നീട്ടി
കുഞ്ഞുമായൊരു പെണ്ണ്

നിന്‍റെ
പാതി മുറിഞ്ഞ കൈ പോകട്ടെ ..
മേല് നിറഞ്ഞ ചേറും
കാര്യമാക്കില്ല

മണമടിച്ചോക്കാനം വരുന്ന
മുടിക്കെട്ടിലെത്ര നാളായി
വെള്ളം നനഞ്ഞിട്ടെന്നും ചോദിക്കില്ല...

നീയൊരു പെണ്ണാണല്ലോ.......!!!!

ഉയര്‍ന്നു നില്‍ക്കുന്ന മാതൃത്വത്തിന്
എന്തൊരു മുഴുപ്പ്......
നിനക്കെത്ര പണം വേണം...?!!


up
0
dowm

രചിച്ചത്:hAnLLaLaTh
തീയതി:09-12-2010 05:18:11 PM
Added by :prakash
വീക്ഷണം:273
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :