കള്ളം - തത്ത്വചിന്തകവിതകള്‍

കള്ളം 

ശോണിമ പടര്‍ന്ന
കവിളുകളില്‍
നഖക്ഷതങ്ങളുണ്ട്‌
വിതുമ്പലടക്കിയ
അധരങ്ങളില്‍
രക്തമൂറ്റിയതിന്‍റെ
വിളര്‍ച്ചയുണ്ട്
ചീന്തിയ
അടിയുടുപ്പ്
നിലത്തിഴയുന്നുണ്ട്
ഒന്നും സംഭവിച്ചില്ലെന്ന്
പറയുമ്പോഴും
നിങ്ങളെന്തിനിതൊക്കെ
ആവര്‍ത്തിക്കുന്നു ...?
എന്‍റെ വാക്കുകള്‍
ശ്രവിക്കുക.


up
0
dowm

രചിച്ചത്:hAnLLaLaTh
തീയതി:09-12-2010 05:20:49 PM
Added by :prakash
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :