പുഴയും തോണിയും - മലയാളകവിതകള്‍

പുഴയും തോണിയും 

ഇന്നലെ
പങ്കായമില്ലാതെ
തുഴഞ്ഞു തുഴഞ്ഞ്
ഞാനൊരു പുഴ താണ്ടി

കൈകളുടെ ആയാസപ്പെട്ടുള്ള
തുഴച്ചിലില്‍
വിയര്‍ത്തൊലിച്ച്...

കടലിലേക്കുള്ള പ്രയാണത്തില്‍
പുഴയെന്നെ
കൂട്ടു വിളിച്ചിരുന്നു

കരയിലൊരു കൊച്ചു പുഴ
നിറഞ്ഞും കവിഞ്ഞും
ഒഴുകിപ്പരന്നും
എന്നെയും കാത്ത്....

അതെന്‍റെ മാത്രം,
പുഴയും തോണിയും
തോണിക്കാരനും...
എല്ലാം...ഞാന്‍...


up
0
dowm

രചിച്ചത്:hAnLLaLaTh
തീയതി:09-12-2010 05:31:09 PM
Added by :prakash
വീക്ഷണം:274
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :