പനി        
    വല്ലാത്ത പനി ചൂടുള്ള പനി
 
 മുത്തശ്ശി ഇന്നാള്‍ പറഞ്ഞൂ :
 “കുട്ടിയേയ്, ചുക്കിട്ട കുരുമുളക്കാപ്പി
 മൂടിപ്പുതച്ചൊരു കണ്ണടയ്‌ക്കല്‍”
 
 വല്ലാത്ത പനി ചൂടുള്ള പനി
 
 അമ്മ പറയുന്നതിങ്ങനെ :
 “കുട്ടിയേ, ഡാകിട്ടരെ-
 ഇന്ന് തന്നെ ചെന്ന് കണ്ടിട്ടു മതിയെന്തും.”
 
 വല്ലാത്ത പനി ചൂടുള്ള പനി
 
 കൂട്ടുകാരന്‍ പറഞ്ഞു :
 “നിനക്കെന്താ വട്ടാ..
 ഡോക്ടര്‍ക്ക് കൊടുക്കാനുള്ളതിങ്ങെടുക്ക്,
 ദേ, ഇതങ്ങ് പിടി…
 ഒറ്റവലിയ്ക്കങ്ങകത്താക്കിക്കോ
 പനി പറേന്നനേരം കൊണ്ട് പമ്പ കടക്കും”
 
 ഞാന്‍ ആരെ അനുസരിക്കും…?
      
       
            
      
  Not connected :    |