തിരിഞ്ഞു നോക്കുമ്പോള്‍ - തത്ത്വചിന്തകവിതകള്‍

തിരിഞ്ഞു നോക്കുമ്പോള്‍ 

അഴകിന്‍റെ കോലങ്ങളില്ല ,
എന്നുള്ളില്‍ അറിവിന്‍റെ ഭണ്ടാരമില്ല
അഴലാര്‍ന്ന സരണികളിലെങ്ങോ
സത്യധര്‍മ്മങ്ങളിടറിവീഴുന്നോ

മാറുന്ന ഭൂവിതില്‍ മാറ്റം കൊതിച്ചുവോ
മാറത്തു മാറാമ്പ് വേരൂന്നിയോ
കാലന്‍റെ കാലമേ കലികാലമേ നിന്നില്‍ കരുണയോ കദനമോ മുറ്റിനില്‍പ്പൂ.

ഒഴുകുന്ന ജീവതപ്പുഴയിലെ ചുഴികളെന്‍
തോണിയെ കീഴ്പ്പെടുത്തുന്നു
മോക്ഷമില്ലാത്തുഗ്ര ശാപങ്ങള്‍ നേടുന്ന
ജന്മങ്ങള്‍ മുക്തി തേടുന്നു.


up
0
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:13-12-2012 09:24:44 PM
Added by :aneesh kumar
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :