കലികാലം        
    മലരണിക്കാടും മലഞ്ചരിവും 
 മലയാളമേ നീ മറന്നുപോയി 
 മകരവും മഞ്ഞും മണല്‍പ്പരപ്പും 
 മധുരമാംവാക്കുകള്‍മാത്രമായി 
 പ്രണയികള്‍ ചാറ്റിങ്ങിന്‍ പിന്‍പേപോയി 
 പ്രേമലിഖിതംപഴങ്കഥയായ് 
 ഫേസ്ബുക്ക് നോക്കിമുഖംമിനുക്കല്‍ 
 ഫാഷനായ് മാറിയതെത്ര വേഗം 
 ആണിന്നഭിമാനമന്യമായി 
 വാണിഭവസ്തുവായ് പെണ്ണുമാറി 
 കാലംകലികാലമെന്നുവന്നാല്‍ 
 കാലനുംവന്നിടാംകാലദോഷം !     
      
       
            
      
  Not connected :    |