..പ്രകൃതി..
നീ എന്നെ പ്രണയിക്കുകയായിരുന്നോ
നീ ഒന്നും പറഞ്ഞില്ല
എന്റെ ഓരോ ഭാവങ്ങളും
നിനക്കറിയാമായിരുന്നു അവയ്ക്കൊക്കെ
നീ വര്‍ണ്ണ പട്ടംബാരങ്ങള്‍ നെയ്തിരുന്നു
കാലങ്ങളായ് നാം അറിഞ്ഞു തുടങ്ങിയിട്ട് . എന്നിട്ടും
നീ പറഞ്ഞില്ല
ഇഷ്ടമാണെന്ന്
സ്ത്രി എന്ന ആവരണം എനിക്കുല്ലപ്പോള്‍
ഞാന്‍ എല്ലാം ഉള്ളിലൊതുക്കണം
നിന്റെ അവഗണനയെ പോലും
നിന്റെ വിഭിന്ന വികാരങ്ങള്‍ക്ക് അടിപെട്ട്
കാലങ്ങള്‍ ഓളം
ഞാന്‍ സര്‍വ്വംസഹ
എന്റെ പരിഭവങ്ങള്‍ക്ക് നീ
മുഖം നല്‍ക്കാതെ അകലുമ്പോഴും
ശൂന്യത തന്‍ ഇരുണ്ട ശൈത്യതയില്‍ കുതിര്‍ന്ന്
നിന്നെയും കാത്ത് വീണ്ടും പുലരിവരെ .
കാലത്തിനു നീ സാക്ഷി എങ്കിലും
നിന്റെ ഓരോ സ്പര്‍ശനവും അറിഞ്ഞു പ്രകൃതിയായ്
നിനക്ക് സാക്ഷിയായ് ഞാനും
.....................................................സുരഭീകുമാര്‍
Not connected : |