മഴ പോലെ പെയ്യുന്ന പ്രണയം...!! - പ്രണയകവിതകള്‍

മഴ പോലെ പെയ്യുന്ന പ്രണയം...!! 

വിരഹാര്‍ദ്രമായ പകലുകളെ..
നിങ്ങള്‍ കാണുന്നില്ലേ ...
പ്രണയ പരവശയായ,
എന്‍റെ പ്രേയസിയെ...

ശോകം പരത്തുന്ന രാവുകളെ ,
നിങ്ങള്‍ കാണുന്നില്ലേ,,
മഴ പോലെ പെയ്യുന്ന പ്രണയം
ഇവിടെ മഞ്ഞില്‍ കുളിച്ചുള്ള പ്രണയം...

തൂമണം വീശുന്ന പൂങ്കാറ്റെ
നിങ്ങള്‍ അറിയുന്നില്ലേ ....
എന്നിലെ കവിയെ ഉണര്‍ത്തുന്ന പ്രണയം..
ശോക കവിതകള്‍ ഉതിര്‍ത്തുന്ന പ്രണയം..

നിറതിങ്കളെ... നിങ്ങള്‍ ഇമ ചിമ്മാതെ.....
എന്‍റെ പ്രിയ രാഗത്തെ ...
താരട്ടണെ ....

ഇറുകെ പുണരനായ്
ഞാന്‍,വന്നണയും വരെ..
എന്‍റെ പ്രിയ രാഗത്തെ...
നിങള്‍ തരാട്ടണെ .....


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:20-12-2012 10:48:37 PM
Added by :shalu
വീക്ഷണം:668
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :