നീതിദേവതേ കണ്‍ തുറക്കൂ  - തത്ത്വചിന്തകവിതകള്‍

നീതിദേവതേ കണ്‍ തുറക്കൂ  

ആയിരംകുറ്റവാളിപുറത്തായാലും
അരനിരപരാധി
അകത്താവരുതത്രേ !
അരമനയ്ക്കുള്ളിലെ
അരമണികിലുങ്ങുന്നതാര്‍ക്കുവേണ്ടി ?
മണിക്കോ ,മഅദ് നിക്കോ ,
മുക്കുവക്കിടാങ്ങള്‍ക്കോ,
മലയാളിമക്കള്‍ക്കോ ,
മഹാഭാരതീയര്‍ക്കാര്‍ക്കുമോ അല്ലാ-
മറയ്നുകള്‍ക്കുവേണ്ടി !
മറക്കുക ,പൊറുക്കുക ,
മറയ്ക്കുക .
മറിച്ചായാല്‍ ....
മതചിഹ്നങ്ങള്‍ ആരാഞ്ഞു
മൈത്രീമന്ദിരത്തിലെത്തിക്കും
മാതൃകാനീതിപാലകര്‍
മലദ്വാരത്തില്‍
മന്ത്രവടികയറ്റും
അത്യാധുനിക നീതിവാതില്‍വഴി
അഴിയെണ്ണിക്കും
ആകയാല്‍
ആര്‍ത്തുവിളിക്കാം -
ജയ്‌ ജയ്‌ ജനാധിപത്യം (പൈത്യം ) !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:22-12-2012 11:23:38 PM
Added by :vtsadanandan
വീക്ഷണം:333
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ആന്‍ഡ്രൂസ്
2012-12-23

1) കൊള്ളാം ഒരു പരിധി വരെ എങ്കിലും ആ മനസ്സില്‍നിന്നും ഇനിയും പോഴിയുവാന്‍ ഏറെയുണ്ട്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me