സംഘഗാനം
ഭാരതത്തിന്‍ വേദിയില്‍ നാം സംഘഗാനം പാടുവോര്‍ ,
ഭാസുരം വ്യത്യസ്ത രാഗം കൊണ്ട് ഗാനം തീര്‍ക്കുവോര്‍........................ .
ചാരു സ്വപനം പൂവിടുന്ന മാനസത്തില്‍ നിന്നുമേ
ചിത്രവര്‍ണ്ണം പാറിടുന്നേന്‍ ഐക്യമത്യ ചിന്തയാല്‍.. . .
ചിന്തകള്‍ തന്‍ വാനിടത്തില്‍ നന്മ വന്നുദിക്കുകില്‍
ചെയ്തികള്‍ തന്‍ മണ്ഡപത്തില്‍ പുണ്യവെട്ടം വീശുമേ
സ്വന്തമെന്ന ചൊല്ലിനേക്കാള്‍ നമ്മെളെന്ന വാക്കിലേ
സ്വര്‍ഗ്ഗ ഗന്ധം നല്‍കിടുന്ന പൂമരങ്ങള്‍ പൂത്തിടൂ.
പൂത്തിടട്ടെ മാതൃഭൂമി തന്നിടങ്ങള്‍ തോറുമേ
പൊന്‍പരാഗം നെഞ്ചിലേറ്റും സത്യമെന്ന പങ്കജം.
ചിത്തമേ നീ കുമ്പിടുയീയമ്മ തന്‍ പാദങ്ങളില്‍
ചാരിതാര്‍ത്ഥ്യം കൈവരട്ടെയെന്നുമെന്നും ജീവനില്‍.. .
ജീവനായ് നാം കാത്തിടേണമിന്ത്യയാം പൊന്‍ വിഗ്രഹം
ജാതിഭേദം തീണ്ടിടാതെ വാഴത്തിടേണമിന്ത്യയെ
ഭാവുകങ്ങള്‍ നേര്‍ന്നിടുന്നു പേടകം പോല്‍ മുന്നിടും
ഭാവിയില്‍ വന്‍ ശക്തിയായി തീരുവാനെന്‍ രാജ്യമേ.
Not connected : |