നിരര്‍ത്ഥകം - തത്ത്വചിന്തകവിതകള്‍

നിരര്‍ത്ഥകം 

ഇവിടെ ഈ കോണ്ക്രീറ്റ് മരങ്ങള്‍
തരുന്ന തണലില്‍ ഒളിച് ഇനി എത്രനാള്‍
ആരോ കറക്കി എറിഞ്ഞ ബുമറാങ് പോല
ജീവന്‍ പിടഞ്ഞു പായുന്നു

വന്നകാലവും പോയകാലങ്ങളും മറന്നു
"മറവി"അത് നല്ലതാണെന്ന് തോന്നി
ചിന്തകളും കോണ്ക്രീറ്റ് മരങ്ങളും
വളര്‍ന്നുകൊണ്ടിരുന്നു ഞാന്‍ അറിഞ്ഞും അറിയാതയും

പിന്തിരിയുമ്പോള്‍ പിന്നിട്ട ചെമ്മണ്‍ പാതയിലും
ടാര്‍ വീപ്പയിലെ കരി പടര്‍ന്നിരുന്നു
കാലം ഓടിപോയ ദിശ കണ്മുന്‍പില്‍ മറഞ്ഞിരിക്കുന്നു
അകലെ ഇടവിട്ട് മണി മുഴങ്ങികൊണ്ടിരുന്നു
എനിക്കും പോകാന്‍ സമയമായി എന്നറിയിച്ച്

ആത്മാവ് ഉപേഷിച്ച് മുന്നെ പോയത്
ജീവന് വേണ്ടിയായിരുന്നു
പഷേ ഇന്ന് ഞാന്‍ പോകുംവഴിയെത്താന്‍
ജീവനുമാവില്ല

. . . സുരഭീകുമാര്‍


up
0
dowm

രചിച്ചത്:സുരഭീകുമാര്‍
തീയതി:26-12-2012 04:25:57 PM
Added by :surabhi.kumar
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :