ഒടുവിലത്തെ നിമിഷം .. - പ്രണയകവിതകള്‍

ഒടുവിലത്തെ നിമിഷം .. 

ഇത് ഏതു നിമിഷത്തിന്റെ
ഒടുവില്‍ പറഞ്ഞ വാക്കുകളാണ്..
ഓര്‍ക്കാന്‍ കഴിയുന്നില്ലെനിക്ക്..
എങ്കിലും ഒന്നുമാത്രം നിശ്ചയം ..
അന്ന് നിന്റെ മുഖം ..
എനിക്ക് ചിരപരിചിതം...
യുഗാന്തരങ്ങലെപ്പോഴോ പ്രണയം
പെയ്തിറങ്ങിയ അനുഭുതി .....

ഇതു ഏതു നിമിഷത്തിന്റെ ബാക്കിപത്രമാണ്..
ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലെനിക്ക്...
ഇരുളിലെവിടെയോ ഓര്‍മ്മകള്‍
കൈവിട്ടുപോയി...
എങ്കിലും ഒന്നുംമാത്രം സുനിശ്ചിതം..
അന്ന് ഞാനുറങ്ങിയ രാത്രികളിലെല്ലാം
നക്ഷത്രങ്ങള്‍ പെയ്തിറങ്ങിയിരുന്നു...


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:27-12-2012 07:53:33 PM
Added by :shalu
വീക്ഷണം:403
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :