ഉത്തരമില്ലാത്തവ ?
അവര്‍ തമ്മില്‍ എന്തായിരുന്നു
അറിയില്ല
--
ഇഷ്ട്ടം
അറിയില്ല
--
പ്രണയം
അറിയില്ല
ഒരു വികാരം
--
കാണുംബോള്‍ മിഴികള്‍
നിഴലുകള്‍ ആകാന്‍ ശ്രമിച്ചു
മിഴികളില്‍നിന്ന്‍ വികാരം ചിന്തയിലേക്ക് കുടിയേറി
ഒടുവില്‍ ഹൃദയത്തില്‍ പടര്‍ന്നു
അപ്പോള്‍ അത് പഴുത്തിട്ടുണ്ടായിരുന്നു
ഹൃദയത്തിന്‍ കനി
അത് മുകരാന്‍ കൊതിച്ചവര്‍
പങ്കിട്ട് എടുത്തു
കുറച്ചു മാറ്റിവെച്ചു നാളേക്ക് വേണ്ടി
പഴകും തോറും അതിനു വീര്യമേറി
മുന്തിരി ചാറുപോല്‍
ഒടുവില്‍ മരണം എത്തി അവളെയും തേടി
പിരിയാന്‍ വയ്യ
അവിടെയും ഒരുമിക്കാന്‍
മുന്തിരിച്ചാറില്‍ വിഷം കലര്‍ത്തി
. . .സുരഭീകുമാര്‍
Not connected : |