പേടിയാണമ്മേ,കഴുകന്‍റെ കണ്ണുകള്‍ ...
പോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍
അച്ഛനെ പേടിയാണമ്മേയെനിക്കിന്നു !
മന്നിതില്‍ പെണ്ണായ് പിറന്നിവള്‍ പാപിയോ
താതന്‍റെ സ്നേഹം ഭയക്കുന്നിവളിന്നു !
ഇരുട്ടു മുറിയിലെന്നെയടച്ചിടമ്മേ നീ
ആരാലും കാണാതിരിക്ക വേണം
പേടിയാണമ്മേ കഴുകന്‍റെ കണ്ണുകള്‍
കണ്ടാ മൃഗത്തിന്‍റെ നോട്ടവും പേടിയാം
പോകിലൊരിക്കലുമാള്‍ക്കൂട്ടത്തേക്കിവള്‍
കാമാര്‍ത്ഥി പൂണ്ടൊരാ കണ്ണുകളൊക്കെയും
കുഞ്ഞിളം മേനിയെ നഗ്നമാക്കിടുമ്പോള്‍
നാണം മറച്ചിടാനെന്തു ചെയ്യും ?
ഭോഗസംസ്ക്കാരത്തിന്‍ മലവെള്ള പാച്ചിലില്‍
മാറിയിവളൊരു ഭോഗവസ്തു !
ആസുര ചിന്തകള്‍ കാട്ടു തീയാകുമ്പോള്‍
സുഖത്തിന്‍ പിന്നാലെ ലോകം കുതിക്കുമ്പോള്‍
ഭ്രാന്തന്‍റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയായ് മൂല്യങ്ങളൊക്കെയും !
പുകള്‍പ്പെറ്റ പൈതൃകം മേനി പറയല്ലേ
ആര്‍ഷസംസ്ക്കാരങ്ങള്‍ വെച്ചു വിളമ്പല്ലേ
'ഇന്നിന്‍റെ'നേരും നെറിയും കളഞ്ഞിട്ടു
'അന്നിന്‍റെ'നന്മകള്‍ ഛര്‍ദ്ദിച്ചിടാതിനി !
ആകുല ചിന്തയാല്‍ ലോകം പിടയുമ്പോള്‍
ആശ്വാസത്തിന്‍ തരി വെട്ടം തിരയുമ്പോള്‍
കണ്ണുകള്‍ മൂടിയ നീതി തന്‍ ദേവി നീ,
നാണിക്കയെങ്കിലും ചെയ്തു കൂടെ !
എല്ലാം പരസ്യമായ് ചെയ്യും മൃഗങ്ങളില്‍
നിന്നൊട്ടും,ഭേദമില്ലല്ലോ മനുഷ്യാ,നീയിന്നു
അമ്മയും പെങ്ങളുമന്യമായ് തീര്‍ന്നിടും
ഘോരാന്തകാരം നിറഞൊരീ ലോകത്ത്
നേരിന്‍ കനക വിളക്കുമായ് വന്നിടാന്‍
ആരെങ്കിലുമിനി ബാക്കിയുണ്ടോ ?
നേരും നെറിയും പൊലിഞൊരീ ലോകത്ത്
നേരിന്‍റെ തീപന്തമായിടുവാന്‍
കനിവിന്‍റെ ഇത്തിരി പൊന്‍നാളമുള്ളവര്‍
ആരെങ്കിലുമിനി ബാക്കിയുണ്ടോ ?
Not connected : |