ആസന്നമരണരായ രണ്ടു രോഗികള്‍ - മലയാളകവിതകള്‍

ആസന്നമരണരായ രണ്ടു രോഗികള്‍ 

ആസന്നമരണയായ് പുഴ തേങ്ങിടും നേരം
ആശ്വാസിപ്പിക്കാനണഞ്ഞു കാട്
ആശ്ലേഷമോടവരങ്ങിനെ നിന്നപ്പോള്‍
ആ രംഗം കണ്ടൊരു കാറ്റും തേങ്ങി ...
മാനുജര്‍ തന്നുടെ പീഡനമേറ്റൊരു
കാടിനും നില്‍ക്കുവാന്‍ ആവതില്ല
എങ്കിലും പുഴ തന്റെ കഥകള്‍ പറഞ്ഞപ്പോള്‍
സാകൂതമങ്ങിനെ കേട്ടു നിന്നു :

‘ മാരിവില്‍ പൊന്‍പ്രഭയാവാഹിച്ചങ്ങിനെ
നാണം കുണുങ്ങി ഞാനൊഴുകിടുമ്പോള്‍
പൂക്കള്‍ ചൊരിഞ്ഞെന്നെയെതിരേറ്റു നീ, അന്ന്
എല്ലാമൊരോര്‍മയായ് തീര്‍ന്നുവല്ലോ ...
ദാഹനീരേകിയും വിളകള്‍ നനച്ചിട്ടും
സേവിച്ചു ഞാനേറെ മാനുജരെ
പെട്ടന്നൊരു നാളില്‍ കാമാര്‍ത്തിയോടവന്‍
എന്നുടെ താരുണ്യം കൈക്കലാക്കി !
കുശലം പറഞ്ഞെന്നെയൂറിച്ചിരിപ്പിച്ച
വിപിനങ്ങളൊക്കെ തുടച്ചു മാറ്റി
വ്യവശായശാലകള്‍ കൊണ്ടെന്റെ പാര്‍ശ്വങ്ങള്‍
ശബ്ദമുഖരിതമായി പിന്നെ ...
കിളികള്‍ തന്‍ മധുരമാം കാകളി മാഞ്ഞപ്പോള്‍
യന്ത്രഞരക്കങ്ങള്‍ കേട്ടു തേങ്ങി
താരുണ്യം പൂവിട്ടോരെന്നുടെ ഗാത്രത്തെ
മാലിന്യത്താലവര്‍ മ്ലേച്ചമാക്കി ...
വ്യവശായശാലകള്‍ തള്ളുന്നു മാലിന്യം;
അറവുശാലകളും കൂടെ ചേര്‍ന്നു
ആശുപത്രി മാലിന്യം,മത്സ്യാവശിഷ്ടങ്ങള്‍
എല്ലാംക്കൂടെന്നില്‍ വിഷം നിറച്ചു !
രാസമാലിന്യങ്ങള്‍ കുന്നു കൂടിയപ്പോള്‍
വായുവിന്‍ അളവും കുറഞ്ഞു പോയി
മണ്ണെല്ലാമൂറ്റിയവരെന്റെ മാറിടം
ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു !
‘ കോളിഫോം ‘ പോലുള്ള മാരകാണുക്കളാല്‍
സംഹാര മൂര്‍ത്തി ഞാനൊഴുകിടുമ്പോള്‍
എമ്പാടുമെമ്പാടും ജീവന്‍ പൊലിയുന്നു
മാനുജരൊന്നുമറിയുന്നില്ലേ ?
വ്യാധികള്‍ വ്യാധികള്‍ മാറാത്ത വ്യാധികള്‍
എങ്ങും പടര്‍ന്നു പിടിച്ചിടുന്നു !
ജീവിക്കാനാകുമോ കുടിനീരൊന്നില്ലെങ്കില്‍
നാളുകള്‍ നാലിലുമേറെയായി !
ഇരുന്നിടും കൊമ്പു മുറിക്കുന്ന മര്‍ത്യാ,നീ
ഇത്തിരിയെങ്കിലും ചിന്തിച്ചിടൂ !
തണ്ണീര്‍ത്തടങ്ങളെ കാത്തിടു മര്‍ത്യ,നീ
ജീവന്‍ കുരുക്കണം നാളെയെങ്കില്‍ ... ‘

പുഴ തന്റെ കദനങ്ങളോതി കഴിഞ്ഞപ്പോള്‍
കാടും പറഞ്ഞു തുടങ്ങി മെല്ലെ :

‘ എന്നുടെ വിരിമാറില്‍ ഏഴയകോടെ നീ
കളകളമോടെയൊഴുകിടുമ്പോള്‍
കണ്‍ക്കുളിര്‍ക്കോരുമാ കാഴ്ചകള്‍ കണ്ടു ഞാന്‍
ആനന്ദാശ്രുക്കള്‍ പൊഴിച്ചിട്ടുണ്ട് !
മാലിന്യം കൊണ്ട് നിന്‍ ദേഹം കറുത്തപ്പോള്‍
മാരികളെങ്ങും പരന്നു പാരില്‍
പുഴവെള്ളം കൊണ്ടു നനക്കും കൃഷിയിടം
മാരകാണുക്കള്‍ തന്‍ കേന്ദ്രമായി !
അധികാരി വര്‍ഗ്ഗങ്ങള്‍ ഒത്താശ ചെയ്യുമ്പോള്‍
കഴുകന്‍മാരെല്ലാം മുടിച്ചു തീര്‍ക്കും ...
വേണം പൊതുജന മുന്നേറ്റമെമ്പാടും
തടയുവാനീവക ചെയ്തികളെ ...
അറിയേണമേവരും ജീവജലത്തിന്റെ
സംരക്ഷണമെന്ന കര്‍ത്തവ്യത്തെ ...
തടയേണമേവരും ഈ വക ചെയ്തികള്‍
അല്ലെങ്കില്‍ ജീവിതം ശുന്യമാകും !
ശേഖരിച്ചീടണം സംഭരണികളില്‍
മഴവെള്ളമെത്രയും കൂട്ടുകാരെ ...
മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചിടാത്തൊരു
ശാലകളെല്ലാമടച്ചിടണം !
അധികാരി വര്‍ഗ്ഗങ്ങള്‍ കണ്‍ത്തുറന്നീടണം
ഉള്ള സംവിദാനം സജ്ജമാക്കൂ ...
നിയമങ്ങലെത്രയും ഉണ്ടു നമ്മുക്കിന്നു
പ്രാവര്‍ത്തികമാക്കാന്‍ ത്രാണിയുണ്ടോ ?


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:26-05-2013 02:21:04 PM
Added by :Abdul shukkoor.k.t
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me