ചില പറയാത്ത കഥകൾ - തത്ത്വചിന്തകവിതകള്‍

ചില പറയാത്ത കഥകൾ 

വ്യാഘ്രത്തിന്റെ
ദംഷ്ട്രങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
ചെഞ്ചോരത്തുള്ളികൾക്ക്
ആയുധമില്ലാതെ
പടക്കളത്തിൽ പോരാടേണ്ടി വന്ന
ഒരു പാഴ് ജന്മത്തിന്റെ കഥ പറയാനുണ്ട് ...
യന്ത്രത്തിന്റെ ദംഷ്ട്രങ്ങൾ
ആഴ്ന്നിറങ്ങി തകർത്ത
നെഞ്ചിൻക്കൂടിനെ കുറിച്ചാണ്
തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന
അവൾക്കു പറയാനുള്ളത് ...
എന്നാൽ
വസന്തം ദാനമായി കൊടുത്ത
സ്നേഹജ്യോതിസ്സിനെ കുറിച്ചാണ്
പൂനിലാവിൽ തിളങ്ങുന്ന
പുൽച്ചാടിയുടെ
വൈഡൂര്യ കണ്ണുകൾക്ക്‌ പറയാനുള്ളത് ...
തലക്കു മീതെ വട്ടമിട്ടു പറക്കുന്ന
കഴുകന്റെ തിളങ്ങുന്ന കണ്ണുകൾ
നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്
ഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
നമ്മുടെ വിജയം
അഥവാ
പരാജയം


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:24-09-2013 10:00:34 PM
Added by :Abdul shukkoor.k.t
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :