പ്രാർഥന - തത്ത്വചിന്തകവിതകള്‍

പ്രാർഥന 

ചുടലനൃത്തം ചെയ്യുന്ന
പിശാചുക്കൾക്കു നടുവിലെ
മാനിന്റെ കണ്ണിലെ ദൈന്യതയാണ്
പ്രാർഥന

ഇരുട്ടു വിഴുങ്ങിയ
പാടവരമ്പിലൂടെ,
കഞ്ഞിക്കരിയുമായി വരുന്ന
മാരനെ തേടുന്ന,
പെണ്ണൊരുത്തിയുടെ
കണ്ണുകളിലെ പ്രതീക്ഷയാണ്
പ്രാർഥന

മാനമല്ലാതെ
ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ
നെടുവീർപ്പുകൾക്കുള്ളിലെ
നിറമില്ലാത്ത തേങ്ങലാണ്
പ്രാർഥന


up
1
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:21-04-2014 05:23:58 PM
Added by :Abdul shukkoor.k.t
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :