ഗാസ ഒരു സ്ഥലനാമമല്ല - മലയാളകവിതകള്‍

ഗാസ ഒരു സ്ഥലനാമമല്ല 

നട്ടപ്പാതിര
ചരിത്രത്തിൽ ആരോ വിഷം വീഴ്ത്തുന്നു .
പാപികളാക്കപ്പെട്ടവരുടെ രക്തം കൊണ്ട്
ഭൂമിയെ കുളിപ്പിക്കുന്നതു
പുണ്യമായ് തീരുന്നു .
ഹിംസയുടെ വാളുകൾ
അവരുടെ കണ്ഠങ്ങൾക്കു നേരേ
പാഞ്ഞടുക്കുന്നു .
ചോരക്കുരുതികൾ
കൂട്ടപ്പലായനങ്ങൾ
സഹസ്രാബ്ദങ്ങളുടെ അലച്ചിൽ...

അവസാനം
വംശവിച്ഛേദ പ്രത്യയശാസ്ത്രം തീർത്ത
ഹോളോകോസ്റ്റിലൂടെ
പാപഭാരങ്ങൾ മായുന്നു.
ന്യൂറൻബർഗ്
കുമ്പസാരക്കൂട്ടിൽ വെച്ചു
ഇരകളുടെ കിരീടധാരണം നടക്കുന്നു.
ദുർഗന്ധപൂരിതമായ ചരിത്രം
പുതിയ ഇരകളുടെ മേൽ ആവർത്തിക്കുന്നു .
ശൂന്യത നിഴൽ പരത്തുന്നു

ഗാസ
ഒരു സ്ഥലനാമമല്ല .
ഭൂപടത്തിൽ
ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ
പിഞ്ചു കുഞ്ഞുങ്ങളുടെ
മരിച്ച സ്വപ്നങ്ങളുടെ
വിലാപ സ്മാരകമാണത്

ഒലീവ്
ഒരു മരമല്ല .
സ്വപ്‌നങ്ങൾ നക്കിത്തുടച്ച
തീഗോളങ്ങൾക്കു ദൃക്സാക്ഷിയായ
കാലം തന്നെയാണത്

കുരുന്നു കരളുകൾ
ചവച്ചു തുപ്പി അട്ടഹസിക്കുന്നവർക്കു
കയ്യടിക്കുന്ന ലോകമേ ...
കാലക്കോടതിയിൽ
നീ വിചാരണ ചെയ്യപ്പെടാതിരിക്കില്ല !


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:11-07-2014 10:40:21 PM
Added by :Abdul shukkoor.k.t
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Ummuhabeeba
2014-07-16

1) ഗസ്സ, കപടമായ സഹതാപംകൊണ്ട് ഭൂപടത്തിൽ ശ്വാസംമുട്ടിപ്പിടയുന്ന ഒരുരാജ്യം! അത് അതിന്റെ വഴികണ്ടെത്തട്ടെ പ്ലീസ് ഒന്നുനിർത്താമൊ ക്രൂരമായ ഈ നിസ്സങ്കത..

Ummuhabeeba
2014-07-16

2) ഗസ്സയുടെ ചരിത്രം വേണ്ടിയിരുന്നില്ല കവിത തുടങ്ങുന്നതും സുന്ദരിയാവുന്നതും "ഗസ്സ ഒരുസ്തലനാമാമല്ല" എന്നിടതുനിന്നാണ്

Abdul
2014-07-30

3) ഉമ്മു ഹബീബ ,താങ്കള്‍ക്ക് കുറെ മുന്‍വിധികള്‍ ഉണ്ടെന്നു തോന്നുന്നു...നിസ്സങ്കതയല്ല .മറ്റുള്ളവരുടെ നിസ്സഹായതയില്‍ പരിതപിക്കുക മാത്രമാണ് ചെയ്തത് ..ചരിത്രം സൂചിപ്പിച്ചത് താങ്കളെ പോലുള്ളവരുടെ ആ തെറ്റിധാരണ നീക്കാനാണ് ..ഗസ്സ എന്നല്ല ,ലോകത്ത് എവിടെ മനുഷ്യത്വം ചവിട്ടി മെതിക്കുന്നുവോ അതിനോടൊക്കെ പ്രദികരിക്കാറുണ്ട്.നന്ദി ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me