തകര കൂരയിലെ പ്രവാസി - തത്ത്വചിന്തകവിതകള്‍

തകര കൂരയിലെ പ്രവാസി 

തകര കൂരയിലെ പ്രവാസി ...
ചിതലരിച്ചവൻ
ചിതൽ തിന്നവൻ
നാടുകടത്തപ്പെട്ടവൻ
വേരുകളില്ലാത്തവൻ

പ്രവാസിക്ക് ഓണവും ക്രസ്തുമസ്സും ഒരു കുപ്പി
ബ്രാണ്ടിയിലോ സ്കോച്ചിലോ തീരുന്ന കുമ്പസാരം.

ഓണത്തെ കാണു മ്പോൾ ഉള്ളിൽ വസന്തം വിരിയും

ക്രിസ്തുമസ്സ് എന്ന് കേൾക്കുമ്പോൾ
എന്നിൽ കെട്ടുപോയ നക്ഷത്രങ്ങൾ വിടരും

റമദാനെന്ന് ഞാൻ അറിയുമ്പോൾ ഒരായിരം പൂക്കളും നക്ഷത്രങ്ങളും ഒരുമിച്ച് എൻ അകതാരിൽ പൂക്കും..

നക്ഷത്രങ്ങളും പൂക്കളും വിടരാത്ത
കവിതകളെഴുതാൻ ഞാൻ ഭയക്കുന്നു ..

ഞാനൊരു മത വാദിയെന്ന് ചിലർ

യുക്തിയാണെന്റെ മതവും ജീവിതമെന്ന് മറ്റ് ചിലർ ...

മതവും ജാതിയും യുക്തിയും ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ലെന്ന്
വർഷങ്ങളോളം വിസയില്ലാതെ വിയർത്തൊലിക്കുന്ന ജോസേട്ടനും ഇബ്രാഹിംകയും കണക്കുകൂട്ടി പറയുന്നു.

ഇന്നെനിക്കൊരു മതവും ജാതിയുമുണ്ട്..

വെളിച്ചപ്പാടിന്റെ തുരുമ്പ് കയറാത്ത
മൂർച്ച തിളങ്ങുന്ന വാളിലും ചിലമ്പിലും
സ്വത്വം തിരയുന്നു .

യേശുവിന്റെയുള്ളിലെ ചോര കിനിയുന്ന
കിനാവിൽ നിന്ന് കവിത തിരയുന്നു

റംസാൻ നിലാവിൽ വിരിയുന്ന
പൂക്കളിൽ നിന്ന് ഞാനെന്റെ സ്വപ്നം തിരയുന്നു

ഞാൻ മതേതര വാദി..
അമ്പലങ്ങളിൽ അന്തിയുറങ്ങുന്നവൻ..

പള്ളികളിലെ ബാങ്ക് വിളികളിൽ
ഉറക്കമുണരുന്നവൻ..

എന്റെ ചിന്തകളിലെ ഇളം ചൂടിലൂടെ
നിങ്ങളുടെ മാറിൽ മയങ്ങുന്നവൻ...

ഞാൻ വെറുമൊരു പ്രായം തികയാത്ത പ്രവാസി...

മരുഭൂമിയിൽ
കാൽ നൂറ്റാണ്ടെടുത്ത് ആരോ
കൊത്തി തീർത്ത അപശകുന വിഗ്രഹം....

ഓണവും ക്രിസ്തുമസ്സും നബിദിനവും
പുതുവർഷവും പെരു ന്നാളും നെപ്പോളിയന്റെ
അളവിൽ കണക്ക് പറയുന്നവൻ

തകര കൂരയിലെ പ്രവാസി ..
പ്രവാസത്തിൽ
തൊലിയുരിഞ്ഞു പോയ
വിഷമില്ലാ ഉരഗം.
പ്രവസാത്തിൽ പ്രാണനൊഴുക്കി കളഞ്ഞ
ഇന്നിന്റെ ദരിദ്രവാസി:



സുരേഷ് വാസുദേവ്


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:04-01-2016 07:14:18 PM
Added by :SURESH VASUDEV
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :