ലഹരി - തത്ത്വചിന്തകവിതകള്‍

ലഹരി 

ലഹരി
"""'"''"""""""""

ഞാൻ മരണം വിതക്കുന്നവൻ
പല പേരിന്നുടമ
പല രൂപത്തിന്നുടമ
പല ദേശത്തിന്നുടമ
പല കാലത്തിന്നുടമ
പലരുടെയും രക്ഷകൻ കൂട്ടുകാരൻ
കാവൽക്കാരൻ
കാലം തെററിക്കുന്ന കാലൻ

മനുഷ്യ മസ്തിഷ്കത്തെ അരിച്ചെടുക്കുന്നവൻ
ആദ്യംവിരുന്നുകാരനാവുന്നവൻ
പിന്നെ വിപ്ലവകാരിയാകുന്നവൻ
ആദ്യം പട്ടുമെത്തയിൽ കിടത്തുന്നവൻ
പിന്നെ ചെളികുണ്ടിൽ വീഴ്ത്തുന്നവൻ
അവസാനം ചന്ദനമെത്തയിലെക്ക് ക്ഷണിക്കുന്നവൻ.


ഞാൻ
തെററിധരിക്കപ്പെട്ട ഒററുകാരൻ
ചോറൂണിന്
പേരിടലിന്
കെട്ടിന് കുറിക്ക്
ഉത്സവങ്ങൾക്ക് പെരുന്നാളുകൾക്ക്
പതിനാറടിയന്തിരം
സന്തോഷം സന്താപം
എല്ലാത്തിനും ഞാൻ വേണം
ഞാൻ ലോകത്തിലെ ഏററവും വലിയ സെക്കുലാർ പാനിയം

എന്നിട്ടും ഞാന്‍ അനാഥൻ വലിച്ചെറിയപ്പെടുന്നവൻ
ചവിട്ടി മെതിക്കപ്പെടുന്നവൻ
എൻറെ രക്തം കുടിച്ച് വീർത്തവർ ഇന്നെൻറെ രക്തത്തിന് വേണ്ടി പായുന്നു.

ഇല്ല ഞാന്‍ തോൽക്കില്ല
മനുഷ്യകുലം ഭൂമിയിലുള്ള കാലം വരെ നിങ്ങളുടെ ആട്ടും തുപ്പും സഹിച്ച് നിങ്ങളുടെ ഞരമ്പുകളിൽ മരണത്തിൻറെ
ചുവന്ന ചിരിയുമായ് കാവല്‍ക്കാരനായി
നിലാവിലെ.കറുത്ത നിഴലായ്
ഞാനുണ്ടാകും.



up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:04-01-2016 07:20:20 PM
Added by :SURESH VASUDEV
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :