മിഖായേല്‍ - ഇതരഎഴുത്തുകള്‍

മിഖായേല്‍ 

മിഖായേല്‍,
സ്നേഹത്തിന്റെ പാനപാത്രം
നീ ഏതു തെരുവിലാണ്
കളഞ്ഞു കുളിച്ചത്
നനഞ്ഞ മണ്ണിന്റെ മാറില്‍
മണ്ണിരകള്‍ ഇഴയുന്ന പോലെ
ദുരിതം പേറുന്ന
ഈ ജനതയ്ക്ക്
വിദൂര സ്വപ്നത്തിനു പോലും
തടയിട്ടത് നീയല്ലേ..
കാവലാളുകള്‍ ഏറുമാടങ്ങളില്‍ ഇരുന്നു
നോവ്‌ മാത്രം പകരുന്ന
ഈ വരണ്ട യാമങ്ങളില്‍
മോചനത്തിന്റെ മന്ത്രവുമായി
രക്ഷകന്‍ വരുമെന്ന്
ഞാന്‍ വെറുതെയെങ്കിലും
അവരോടു പറഞ്ഞു പോയി..
യുഗങ്ങളിലേക്ക് നോവ്‌ കുത്തിയിറക്കുന്ന
കൂര്ത്തശൂലമുന കൈയിലെന്തിയ
കപടമാലാഖമാര്‍
ഇരുണ്ട വെളിച്ചം വീശുന്ന
ഈ ദുഷിച്ച മരുഭൂമിയില്‍
ഇനിയുള്ളത് മരണത്തിന്റെ
നനുത്ത സ്പര്ശമെന്ന
ആശ്വാസം മാത്രം...
മിഖായേല്‍ നീ.....


up
0
dowm

രചിച്ചത്:ഹാരിഷ് പള്ളപ്രം.
തീയതി:02-02-2012 12:03:49 PM
Added by :ഫാഇസ് കിഴക്കേതില്
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :