കണ്ണുനീർപൂവ് - പ്രണയകവിതകള്‍

കണ്ണുനീർപൂവ് 

മലർവനിതോപ്പിലെ മണിമുല്ലേ,
നിൻറെ മകരന്ദം പകരാനായി വരികില്ലേ ?
പറയാതെ പണ്ടേയെൻ ഹൃദയത്തിൽ
ഞാനറിയാതെ മറയത്തു നീ വിരിഞ്ഞു
അറിയാതെ മറയത്തു നീ വിരിഞ്ഞു......
കനവു നിറച്ചു നിന്നുള്ളത്തിൽ മിഴി-
നീരാൽ നനച്ചും ഞാൻ മിഴിവേകി.
ഹൃദയത്തിന് ചാരത്തു വിരിഞ്ഞെങ്കിലും
നിന്നെ, അറിയാതെ പലനാളായി കാത്തിരുന്നു
അറിയാതെ പലനാളായി കാത്തിരുന്നു..
ജീവനിശ്വാസത്താൽ നിന്നെ തലോടി ഞാൻ
എരിയുന്ന മനസിൻറെ ജ്വവാലയിൽ നിന്നും
അകലുവാൻ കഴിയില്ലയെന്നറിഞ്ഞെങ്കിലും
ഒന്നും പറയാതെ പ്രണയമേ ഞാൻ നിന്നു
പറയാതെ പ്രണയമേ ഞാൻ നിന്നു ......
കാലത്തിന് ചെറുകാറ്റത്തൊരുനാളിൽ, എൻ
ഹൃദയത്തിൽ അഴൽവീഴ്ത്തി മാഞ്ഞുപോയി.
ചെറുകാറ്റതെന്നിൽ നിന്നടർത്തിയിന്നെങ്കിലും
മണിമുല്ലപ്പൂവേ നിന്നെ അറിഞ്ഞിരുന്നു.
നീ അറിയാതെ നിന്നെ ഞാൻ അറിഞ്ഞിരുന്നു.
വിരഹം തളിർക്കുമെൻ ഈ ജീവവീഥിയിൽ
പഴങ്കഥകൾ നിറയുന്നു മിഴിയിണയിൽ
അകന്നു പോയെങ്കിലും അറിയുന്നുവോ നീ,
എൻറെ പ്രണയാർദ്രഹൃദയത്തിൻ ആത്മസ്പർശം
പ്രണയാർദ്രഹൃദയത്തിൻ ആത്മസ്പർശം.
വിരഹത്തിൻ ചിതയിൽ എരിഞ്ഞടങ്ങുമ്പോഴും
അണയാചിരാതിന് നാളമേ, നാം?
അറിയാതെ തമ്മിൽ പിരിഞ്ഞുപോയെങ്കിലും
ഒരുകാലമൊരുനാളിൽ ഒന്ന് ചേരും,
നമ്മൾ ഒരുകാലമൊരുനാളിൽ ഒന്ന് ചേരും........


up
0
dowm

രചിച്ചത്:കണ്ണൻമോൻ .എസ്‌
തീയതി:30-07-2017 11:14:11 PM
Added by :kannan mon s
വീക്ഷണം:631
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :