അമ്പലപറമ്പു
ഒരു മാത്രയെന്നെ മുഖം കാട്ടിപോയൊരു
മതി മതി നിന്നിൽ പ്രണയമുണ്ടോ?
മിഴികളിൽ തുടിയ്ക്കുന്ന അനുരാഗ കരിമണികൾ
അറിയാതെ തിരയുന്നതെന്തിനെയോ?
ഏതോ സ്വകാര്യം സഖിയോടായി ചൊല്ലുമ്പോൾ
നിൻ മിഴിയിണയ്ക്കുള്ളിൽ ഉത്സവലഹരി.
പാടിത്തുടങ്ങി ഗന്ധർവ ഗായകൻ
ആരേം കൊതിപ്പിയ്ക്കും ഹിന്ദോളരാഗത്തിൽ
ആടിത്തുടങ്ങി ഉത്സവവീഥിയിൽ
കേൾക്കുന്നോരെല്ലാം പാടെ മറന്നു, സ്വയം മറന്നു.
പാട്ടിൻറെ താളത്തിൽ ചുണ്ടുചലിപ്പിച്ച നീ
അറിയാതെ ചിരിതൂകി നിന്നതെന്തെ?
നിന്നിലെ പ്രണയം പാട്ടിനോടൊ?
പാട്ടിൽ നിറയുമാ ഈരടികളോടോ ?
അറിയില്ലെനിയ്ക്കൊന്നുമറിയില്ലെങ്കിലും
ഈ അമ്പലപ്പറമ്പിൽ,
ചെറു ചിരിയാലെന് ഹൃദയത്തിൽ
ഒരു മാത്ര പ്രണയം നിറച്ചു
നീ പോയകന്നു....
Not connected : |